ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ മേ​ഖ​ല​യി​ലെ സ്കൂ​ൾ കോം​പൗ​ണ്ടി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി എ​ട്ട് വ​യ​സു​ള്ള പെ​ൺ​കു​ട്ടി മ​രി​ച്ചു. ഒ​രു സ്ത്രീ​യും എ​ട്ട് വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 46 വ​യ​സു​ള്ള ഒ​രു സ്ത്രീ ​ഓ​ടി​ച്ച ലാ​ൻ​ഡ് റോ​വ​ർ കാ​ർ, ക്യാംപ് റോഡിലെ "ദ ​സ്റ്റ​ഡി' എ​ന്ന സ്കൂ​ളി​ന് മു​മ്പി​ലു​ള്ള ന​ട​പ്പാ​ത ക​ട​ന്ന് കു​ട്ടി​ക​ൾ നി​ൽ​ക്കു​ന്ന മേ​ഖ​ല​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

കാ​ർ ഓ​ടി​ച്ച സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വിം​ബി​ൾ​ഡ​ൺ ഗ്രാ​ൻ​ഡ് സ്ലാം ​ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന വേ​ദി​യി​ൽ നി​ന്ന് 15 മി​നി​റ്റ് മാ​ത്രം അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്കൂ​ൾ. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഓ​ൾ ഇം​ഗ്ല​ണ്ട് ലോ​ൺ ടെ​ന്നീ​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ഇ​യാ​ൻ ഹെ​വി​റ്റ് സ്കൂ​ളി​ലെ​ത്തി മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു.