ദാ​രെ​സ് സ​ലാം: ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് കോ​മ​ൺ​വെ​ൽ​ത്ത് പ​ട​യ്ക്കാ​യി പോ​രാ​ട​വെ ടാ​ൻ​സാ​നി​യ​യി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ പ​ട​യാ​ളി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.

ടാ​ൻ​സാ​നി​യ​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ദാ​രെ​സ് സ​ലാം ന​ഗ​ര​ത്തി​ലെ കോ​മ​ൺ​വെ​ൽ​ത്ത് യു​ദ്ധ​സ്മാ​ര​കം ജ​യ​ശ​ങ്ക​ർ സ​ന്ദ​ർ​ശി​ച്ച​ത്. 14 ഇ​ന്ത്യ​ൻ പ​ട​യാ​ളി​ക​ള​ട​ക്കം 1,500 സൈ​നി​ക​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന സ്മാ​ര​ക​ത്തി​ൽ ജ​യ​ശ​ങ്ക​ർ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

1917-ൽ ​ഒ​ന്നാം ലോ​ക​യു​ദ്ധ​ക്കാ​ല​ത്ത് അ​ന്ന് ജ​ർ​മ​ൻ ഈ​സ്റ്റ് ആ​ഫ്രി​ക്ക എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശ​ത്ത് ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​നാ​യി പോ​രാ​ട​വെ മ​രി​ച്ച ഇ​ന്ത്യ​ൻ പ​ട​യാ​ളി​ക​ളെ ഹി​ന്ദു​മ​ത ആ​ചാ​ര​പ്ര​കാ​രം ദാ​രെ​സ് സ​ലാം ന​ഗ​ര​ത്തി​ൽ​ത്ത​ന്നെ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.