രാ​ഹു​ലി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി; എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം
രാ​ഹു​ലി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി; എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം
Friday, July 7, 2023 4:02 PM IST
ന്യൂ​ഡ​ല്‍​ഹി: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹ​ര്‍​ജി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍.

എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ത​ടി​ച്ചു​കൂ​ടി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​മ്മ​ര്‍​ദ​ഫ​ല​മാ​യു​ള്ള വി​ധി​യാ​ണി​തെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍​നി​ന്ന് വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് നീ​തി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വി​ധി ഇ​ത്ത​ര​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് പ്ര​തി​ക്ഷി​ച്ച​താ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പ്ര​തി​ക​രി​ച്ചു.


അ​തേ​സ​മ​യം വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. രാ​ഹു​ലി​ന് വേ​ണ്ടി ഗു​ജ​റാ​ത്ത് കോ​ട​തി​യി​ല്‍ അ​ട​ക്കം ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് വക്താവുമായ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<