ഫിഷറീസ് വിസി: മൂന്നംഗ പാനൽ ഗവർണർക്ക് കൈമാറി
Tuesday, July 4, 2023 8:49 PM IST
തിരുവനന്തപുരം: ഫിഷറീസ് സർവകലാശാലയുടെ താത്കാലിക വൈസ്ചാൻസലറെ നിയമിക്കാൻ സർക്കാർ മൂന്നംഗ പാനൽ ഗവർണർക്ക് കൈമാറി. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ.എ ബിജുകുമാർ ഉൾപ്പെട മൂന്നു പ്രഫസർമാരാണ് പാനലിലുള്ളത്.
നിലവിലെ താത്കാലിക വിസി ഡോ.എം.റോസലിൻഡ് ജോർജ് വിരമിക്കുന്നതിനാലാണ് പുതിയ വിസിയെ നിയമിക്കുന്നത്. ഇത് സംബന്ധിച്ച ഗവർണറുടെ തീരുമാനം ബുധനാഴ്ച ഉണ്ടായേക്കും.