ചന്ദ്രശേഖർ ആസാദിനെ ആക്രമിച്ചത് വിദ്വേഷംമൂലമെന്ന് മൊഴി
Monday, July 3, 2023 6:11 AM IST
ലക്നോ: ഭീം ആർമി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നാലുപേരെ പോലീസ് വിശദമായി ചോദ്യംചെയ്തു.
ആസാദിന്റെ ചില പരാമർശങ്ങൾ വേദനിപ്പിച്ചതിനാലാണ് ആക്രമിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി സ്പെഷൽ ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
ദേവ്ബന്ദിലെ രംഗ്ഹന്ദി സ്വദേശികളായ വിക്കി എന്ന വികാസ്, പ്രശാന്ത്, ലാവിഷ് എന്നിവരും ഹരിയാനയിലെ കർണാൽ സ്വദേശി വികാസുമാണ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് ഹരിയാനയിലെ അംബാലയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. വെടിവയ്ക്കാൻ ഉപയോഗിച്ച് രണ്ട് നാടൻതോക്കുകളും വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.