അഗളിയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി
Sunday, July 2, 2023 11:31 PM IST
പാലക്കാട്: അഗളിയിലെ ജനവാസമേഖലയ്ക്ക് സമീപം കാട്ടാനയിറങ്ങി. സമ്പാർകോട് ഊരിന് സമീപത്താണ് ആന എത്തിയത്.
ശിരുവാണി പുഴയുടെ തീരത്താണ് ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നതെന്നും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.