അജിത് പവാറിനെ മാതൃകയാക്കാൻ എൻസിപി നേതാക്കളോട് സുരേന്ദ്രന്റെ ഉപദേശം
Sunday, July 2, 2023 5:59 PM IST
തിരുവനന്തപുരം: മഹാ വികാസ് ആഘാഡി വിട്ട് എൻഡിഎയിൽ ചേർന്ന അജിത് പവാറിന്റെ മാതൃക കേരളത്തിലെ എൻസിപി നേതാക്കൾക്കും പിന്തുടരാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേരളത്തിലെ എൻസിപിയിൽ പലർക്കും അതൃപ്തിയുണ്ടെന്നും എൻഡിഎയിലേക്ക് വന്നാൽ മാത്രമേ അവർക്ക് പ്രസക്തിയുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.