വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ച് ട്വിറ്റർ
Sunday, July 2, 2023 10:09 AM IST
ലണ്ടൻ: ട്വിറ്ററിൽ വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ചതായി എലോൺ മസ്ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം വായിക്കാൻ കഴിയുന്ന തരത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വിറ്റിൽ മസ്ക് പറഞ്ഞു.
പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക്, പരിധി 300 പോസ്റ്റുകൾ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ കാണാമെന്നും മസ്ക് വ്യക്തമാക്കി.