ചന്ദ്രശേഖർ ആസാദിനെതിരായ കൊലപാതകശ്രമം; നാല് പേർ പിടിയിൽ
Saturday, July 1, 2023 7:13 PM IST
ന്യൂഡൽഹി: ഭീം ആർമി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേരെ പിടികൂടി.
ഉത്തർ പ്രദേശിലെ സഹ്രാൻപുർ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന സ്വദേശി വികാസ് എന്നയാളുമാണ് പിടിയിലായത്. പഞ്ചാബിലെ അംബാല മേഖലയിൽ നിന്ന് ഇന്ന് വൈകിട്ടാണ് ഇവർ പിടിയിലായത്.
വ്യാഴാഴ്ച ഉത്തർ പ്രദേശിലെ ദിയോബന്ദ് മേഖലയിൽ വച്ചാണ് ആസാദിന് നേർക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന എസ്യുവിക്ക് നേർക്ക് രണ്ട് തവണ അക്രമികൾ വെടിവച്ചു. ഒരു വെടിയുണ്ട ശരീരത്തിൽ ഉരസി ആസാദിന്റെ വയറിന് പരിക്കേറ്റിരുന്നു.