തി​രു​വ​ന​ന്ത​പു​രം: പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും. 1,000 രൂ​പ പി​ഴ​യോ​ട് കൂ​ടി​യ സ​മ​യ​പ​രി​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പാ​ന്‍ അ​സാ​ധു​വാ​യാ​ല്‍ നി​കു​തി റീ​ഫ​ണ്ട് ല​ഭി​ക്കി​ല്ല.

പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ 1961ലെ ​ആ​ദാ​യ​നി​കു​തി നി​യ​മ​പ്ര​കാ​രം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കും. അ​സാ​ധു​വാ​യാ​ല്‍ ഒ​രു​മാ​സ​ത്തി​ന​കം 1,000 രൂ​പ ന​ല്‍​കി പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

2021 മാ​ര്‍​ച്ച് 31വ​രെ ഫീ​സൊ​ന്നു​മി​ല്ലാ​തെ പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​മാ​യി​രു​ന്നു. പി​ന്നീ​ട് കേ​ന്ദ്ര പ്ര​ത്യ​ക്ഷ​നി​കു​തി ബോ​ര്‍​ഡ് സ​മ​യ​പ​രി​ധി നീ​ട്ടി. 2022 ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ 500 രൂ​പ പി​ഴ​യോ​ടെ ബ​ന്ധി​പ്പി​ക്കാ​മാ​യി​രു​ന്നു. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ പി​ഴ 1,000 രൂ​പ​യാ​ക്കി.

പാ​ന്‍ കാ​ര്‍​ഡും ആ​ധാ​റും ലി​ങ്ക് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് അ​റി​യാ​ന്‍ www.incometax.gov.inല്‍ ​ലോ​ഗി​ന്‍ ചെ​യ്യു​ക. പാ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ വി​വ​ര​ങ്ങ​ളും മൊ​ബൈ​ല്‍ ന​മ്പ​റും ന​ല്‍​ക​ണം. ലി​ങ്ക് ആ​ധാ​ര്‍ സ്റ്റാ​റ്റ​സ് എ​ന്ന ഓ​പ്ഷ​ന്‍ തെ​രെ​ഞ്ഞെ​ടു​ത്ത് തു​ട​രു​ക. ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ന്ദേ​ശം ല​ഭി​ക്കും.

80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ആ​സാം, മേ​ഘാ​ല​യ, ജ​മ്മു കാ​ഷ്മീ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ പാ​ന്‍ കാ​ര്‍​ഡും ആ​ധാ​റും ലി​ങ്ക് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല.