ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; കാര്യവട്ടത്ത് നീലപ്പടയെത്തും
Tuesday, June 27, 2023 9:41 PM IST
തിരുവനന്തപുരം: ഐസിസി ക്രിക്കറ്റ് ലോകകപ്പ് സന്നാഹമത്സരങ്ങൾക്ക് വേദിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ പോരാട്ടത്തിനിറങ്ങുമെന്ന് വ്യക്തമാക്കി ബിസിസിഐ. ഇന്ത്യയുടേതുൾപ്പെടെ നാല് സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടം വേദിയാകുമെന്നാണ് വിവരം.
ക്വാളിഫയർ പോരാട്ടം ജയിച്ചെത്തുന്ന ഒരു ടീമുമായി ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യൻ ടീമിന്റെ കാര്യവട്ടത്തെ പോരാട്ടം. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹമത്സരപ്പട്ടികയിലെ രണ്ടാം പോരാട്ടമായിരിക്കും ഇത്.
ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക, ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന് എന്നീ ടീമുകളും സന്നാഹ മത്സരത്തിനായി കാര്യവട്ടത്ത് എത്തും.