തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും ആ​ശു​പ​ത്രി​ക​ളു​ടേ​യും സു​ര​ക്ഷി​ത​ത്വ​ത്തി​ന് സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​ഡ് ഗ്രേ ​പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നും അ​ക്ര​മ​മു​ണ്ടാ​യാ​ൽ പാ​ലി​ക്കേ​ണ്ട​തു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് കോ​ഡ് ഗ്രേ ​പ്രോ​ട്ടോ​കോ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്രോ​ട്ടോ​കോ​ളു​ക​ളു​ടെ മാ​തൃ​ക​യി​ലാ​ണ് കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ കോ​ഡ് ഗ്രേ ​പ്രോ​ട്ടോ​കോ​ൾ ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്.

അ​തി​ക്ര​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ണ്ടാ​യാ​ൽ അ​ത് ത​ട​യാ​നും അ​തി​നു​ശേ​ഷം സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​യ വി​പു​ല​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് കോ​ഡ് ഗ്രേ ​പ്രോ​ട്ടോ​കോ​ളി​ലു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.