ലഹരിയെന്ന സാമൂഹ്യവിപത്തിനെ ഒറ്റക്കെട്ടായി നേരിടണം: മന്ത്രി പി. രാജീവ്
Monday, June 26, 2023 5:34 PM IST
കൊച്ചി: ഭാവി തലമുറയ്ക്കും നമ്മുടെ നാടിനും വലിയ ഭീഷണിയായ ലഹരി എന്ന സാമൂഹ്യവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മന്ത്രി പി. രാജീവ്.
സമഗ്ര ഏകോപനത്തോടെ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലഹരിയുടെ വിപത്തില്‍ നിന്ന് നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. വഴിയരികിലും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തി നിരവധിപേര്‍ വിദ്യാർഥികളെ തെറ്റായ വഴിക്ക് നയിക്കുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം, വില്പന എന്നിവ തടയാന്‍ എക്സൈസ് വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക നമ്പറുകളും ഒരുക്കിയിട്ടുണ്ട്. വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഈ നമ്പറുകള്‍ എല്ലാവരും ഉപയോഗപ്പെടുത്തി സമൂഹത്തില്‍ നിന്ന് ലഹരിയെ തുടച്ചുമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.
സ്കൂള്‍, കോളേജ്, വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നും രാജീവ് പറഞ്ഞു.