രാജസ്ഥാനിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു
Monday, June 26, 2023 5:22 PM IST
ജയ്പുർ: രാജസ്ഥാനിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. പാലി, ബാരൻ, ചിത്തോർഗഡ് ജില്ലകളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മൺസൂൺ എത്തിയിരുന്നു. ഉദയ്പൂർ, കോട്ട, ബിക്കാനീർ, ജയ്പുർ ഡിവിഷനുകളിലെ ചില ജില്ലകളിൽ മഴ ലഭിച്ചിരുന്നു.