ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ ഓ​ഫീ​സി​ലും വീ​ട്ടി​ലും ഇ​ഡി റെ​യ്ഡ്. ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​ത്സ്യം ക​യ​റ്റി അ​യ​ച്ച കേ​സി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഫൈ​സ​ലി​ന്‍റെ ഡ​ല്‍​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി, ല​ക്ഷ​ദ്വീ​പി​ലെ വീ​ട്, കൊ​ച്ചി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട് എ​ന്നി​വ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഇ​ഡി ശേ​ഖ​രി​ച്ചു. ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം ഫൈ​സ​ലി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​ത്സ്യം ക​യ​റ്റി അ​യ​ച്ച​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ അ​ട​ക്കം അ​ഴി​മ​തി ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തി​ന് തു​ട​ര്‍​ച്ച​യാ​ണ് ഫൈ​സ​ലി​നെ പ്ര​തി​യാ​ക്കി​ക്കൊ​ണ്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി കേ​സെ​ടു​ത്ത​ത്.

ഈ ​കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.