തായ്പേയ് ഓപ്പൺ: പ്രണോയ് ക്വാർട്ടറിൽ
Thursday, June 22, 2023 5:56 PM IST
തായ്പേയ്: മലയാളി താരം എച്ച്.എസ്.പ്രണോയ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയാർട്ടോയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പ്രണോയിയുടെ മുന്നേറ്റം. സ്കോർ: 21-9, 21-17.
ഹോങ്കോംഗിന്റെ അഞ്ചാം സീഡ് അൻഗുസ് നക് ലോംഗാണ് ആണ് ക്വാർട്ടറിൽ ഇന്ത്യൻ താരത്തിന്റെ എതിരാളി.
മികച്ച ഫോമിലായിരുന്ന പ്രണോയ് 36 മിനിറ്റിനുള്ളിൽ ഇന്തോനേഷ്യൻ താരത്തെ വീഴ്ത്തി. ആദ്യ ഗെയിമിൽ നിഷ്പ്രഭനായ ഇന്തോനേഷ്യൻ താരം രണ്ടാം ഗെയിമിൽ പൊരുതിയെങ്കിലും പ്രണോയിയെ പിടിച്ചുനിർത്താനായില്ല.
അടുത്തിടെ നടന്ന ഇന്തോനേഷ്യൻ ഓപ്പണിൽ സെമിയിൽ എത്തിയിരുന്ന പ്രണോയ് മലേഷ്യൻ മാസ്റ്റേഴ്സിൽ കിരീടം ചൂടുകയും ചെയ്തിരുന്നു. ഇന്തോനേഷ്യൻ ഓപ്പൺ സെമിയിൽ ലോക ഒന്നാം നമ്പർ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസെന്നിനോടാണ് ഇന്ത്യൻ താരം തോറ്റത്.