സർവകലാശാല ജീവനക്കാരുടെ പണി മന്ത്രി ചെയ്യണോ; ബിന്ദുവിനെ പിന്തുണച്ച് കെ.രാജൻ
Thursday, June 22, 2023 3:34 PM IST
മാവേലിക്കര: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് എം കോമിന് പ്രവേശനം നേടിയത് ഉൾപ്പടെയുള്ള വിവാദങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെ പിന്തുണച്ച് റവന്യു മന്ത്രി കെ.രാജൻ.
സർവകലാശാലയിൽ നടന്നതിനൊന്നും മന്ത്രി ഉത്തരവാദിയല്ല. ജീവനക്കാർ ചെയ്യേണ്ട പണി മന്ത്രിക്ക് ചെയ്യാൻ പറ്റുമോ എന്നും റവന്യൂമന്ത്രി ചോദിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ യാതൊരു കഴമ്പുമില്ല. മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ല. മന്ത്രിയുടെ ഭാഗത്ത് ഒരു വീഴ്ചയുമില്ലന്നും മന്ത്രി രാജൻ പ്രതികരിച്ചു.