തായ്പേയ് ഓപ്പണ്‍: പ്രണോയ് പ്രീക്വാർട്ടറിൽ
Wednesday, June 21, 2023 10:58 PM IST
തായ്പേയ്: തായ്പേയ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ. ചൈനീസ് തായ്പേയിയുടെ ലിൻ യു ഹസീനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് പ്രണോയിയുടെ പ്രീക്വാർട്ടർ പ്രവേശം.
സ്കോർ: 21-11, 21-10. മറ്റൊരു ഇന്ത്യൻ താരമായ പി. കശ്യപും പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.