കുടുംബകോടതി ജഡ്ജിയുടെ വാഹനം അടിച്ചുതകർത്ത് യുവാവ്
Wednesday, June 21, 2023 7:24 PM IST
തിരുവല്ല: കുടുംബ കോടതി പരിസരത്ത് ജഡ്ജിയുടെ വാഹനം തല്ലിതകർത്ത് യുവാവ്. ജഡ്ജി ബി.ആർ. ബിൽകുലിന്റെ കാറാണ് തകർത്തത്.
സംഭവത്തിൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി. ജയപ്രകാശ്(53) പിടിയിലായി.
ഇന്ന് വൈകിട്ട് നാലിനാണ് സംഭവം നടന്നത്. ജയപ്രകാശും ഭാര്യയുമായുള്ള വിവാഹമോചനക്കേസിന്റെ തുടർവിസ്താരം കോടതിയിൽ നടക്കുകയായിരുന്നു. ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
കേസിന്റെ വാദത്തിനിടെ, ജഡ്ജിയുടെ ചോദ്യങ്ങളിൽ ഇയാൾ പ്രകോപിതനായതായിരുന്നു. തുടർന്ന് കോടതിക്ക് സമീപത്തുള്ള കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കാറിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു.