ഫെ​ൻ​സിം​ഗി​ൽ ച​രി​ത്രം കു​റി​ച്ച് ഭ​വാ​നി ദേ​വി; ഏ​ഷ്യ​ൻ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു
ഫെ​ൻ​സിം​ഗി​ൽ ച​രി​ത്രം കു​റി​ച്ച് ഭ​വാ​നി ദേ​വി; ഏ​ഷ്യ​ൻ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു
Monday, June 19, 2023 6:24 PM IST
ബെ​യ്ജിം​ഗ്: ഏ​ഷ്യ​ൻ ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ന് തൊ​ട്ട​ടു​ത്തെ​ത്തി ഒ​ളിം​പ്യ​ൻ സി.​എ. ഭ​വാ​നി ദേ​വി.

ചൈ​ന​യി​ലെ വു​ക്സി​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വ​നി​ത​ക​ളു​ടെ സേ​ബ​ർ ഇ​വ​ന്‍റി​ൽ സെ​മി​ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഭ​വാ​നി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. സെ​മി​ഫൈ​ന​ലി​ലെ മ​ത്സ​ര​ഫ​ലം പ്ര​തി​കൂ​ല​മാ​യാ​ലും താ​ര​ത്തി​ന് വെ​ങ്ക​ല മെ​ഡ​ൽ ഉ​റ​പ്പാ​ണ്.

നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​നാ​യ ജാ​പ്പ​നീ​സ് താ​രം മി​സാ​കി എ​മു​റ​യെ 15-10 എ​ന്ന സ്കോ​റി​ന് ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ അ​ട്ടി​മ​റി​ച്ചാ​ണ് ഭ​വാ​നി ഇ​ന്ത്യ​യു​ടെ ആ​ദ്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ ഉ​റ​പ്പി​ച്ച​ത്. സെ​മി​ഫൈ​ന​ലി​ൽ ഉ​സ്ബ​ക്കി​സ്ഥാ​ൻ താ​രം സൈ​ന​ബ് ഡ​യി​ബെ​ക്കോ​വ​യാ​ണ് ഭ​വാ​നി​യു​ടെ എ​തി​രാ​ളി.


ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ ഫെ​ൻ​സിം​ഗ് താ​ര​മാ​യ ഭ​വാ​നി, 2020 ടോ​ക്യോ ഒ​ളിം​പി​ക്സി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി​രു​ന്നു.
Related News
<