ഡൽഹിയിലെ മുഖർജി നഗറിൽ വൻ തീപിടിത്തം
വെബ് ഡെസ്ക്
Thursday, June 15, 2023 2:38 PM IST
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിൽ കോച്ചിംഗ് സെന്ററിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
അഗ്നിശമനസേനയുടെ 11 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. വിദ്യാർഥികളെയും അധ്യാപകരെയും ജനാലകളിലൂടെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.