ഹനുമാൻ കുരങ്ങന് മയക്കുവെടി വേണ്ട, മരത്തിൽ നിന്നും ഇറങ്ങി വന്നോളും: മന്ത്രി ചിഞ്ചുറാണി
സ്വന്തം ലേഖകൻ
Thursday, June 15, 2023 4:35 PM IST
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയി മരത്തിന്റെ മുകളിൽ കയറിയ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വയ്ക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി.
കുരങ്ങ് മരത്തിൽ നിന്ന് തിരിച്ച് താഴെ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുരങ്ങ് വേറെ എവിടെയെങ്കിലും പോകും എന്ന് കരുതുന്നില്ലായെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. ബുധനാഴ്ച രാവിലെ മൃഗശാല കോന്പൗണ്ടിലെ മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടെത്തിയെങ്കിലും നിലത്തിറക്കാൻ സാധിച്ചിരുന്നില്ല.
ഇണ മൃഗശാലയിൽ ഉള്ളതിനാൽ കുരങ്ങ് നിലത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളെയും ഒരു ജോഡി കുരങ്ങുകളെയും തലസ്ഥാനത്ത് എത്തിച്ചത്.