പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഗോ​വി​ന്ദ​പു​രം ആ​ര്‍​ടി​ഒ ചെ​ക്‌​പോ​സ്റ്റി​ല്‍ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി. 8,300 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​നി​ൽ പി​ടി​യി​ലാ​യി. പെ​ന്‍​സി​ല്‍ കൂ​ടി​നു​ള്ളി​ലും അ​ഗ​ര്‍​ബ​ത്തി സ്റ്റാ​ന്‍​ഡി​ലു​മാ​യി​ട്ടാ​ണ് ഇ​യാ​ള്‍ പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.