കുന്നംകുളം നഗരത്തിലെ നടപ്പാതയിൽ ആറ് മൂർഖൻ പാന്പുകൾ
Wednesday, June 14, 2023 6:14 PM IST
തൃശൂർ: കുന്നംകുളം നഗരത്തിൽനിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള നടപ്പാതയിൽനിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്.
മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. തുടർന്ന് എരുമപ്പെട്ടിയിൽനിന്നും വനപാലകരെത്തിയാണ് പാന്പുകളെ പിടികൂടിയത്.