സെന്തിൽ ബാലാജി റിമാൻഡിൽ
Wednesday, June 14, 2023 5:06 PM IST
ചെന്നൈ: സാന്പത്തികതട്ടിപ്പ് കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ്നാട് വൈദ്യുതിമന്ത്രി വി. സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തു. ജൂണ്‍ 28 വരെയാണ് റിമാൻഡ്. ചികിത്സയിൽ ആയതിനാൽ സെന്തിൽ തത്കാലം ആശുപത്രിയിൽ തുടരും.
അതേസമയം ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ജാമ്യാപേക്ഷ നൽകി. ആശുപത്രിയിലുള്ള പ്രിൻസിപ്പൽ സെഷൻ ജഡജി എസ്. അല്ലി ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും.
സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. മന്ത്രിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടൻ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.