വിദ്യയുടെ വ്യാജരേഖ കേസ്; നീലേശ്വരം പോലീസ് മഹാരാജാസിലെത്തി തെളിവുകൾ ശേഖരിച്ചു
Tuesday, June 13, 2023 6:38 PM IST
കൊച്ചി: എസ്എഫ്ഐ നേതാവ് കെ.വിദ്യ ജോലിക്കായുള്ള അഭിമുഖത്തിനായി വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയ കേസിൽ നീലേശ്വരം പോലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവുകൾ ശേഖരിച്ചു.
കാസർഗോഡ് കരിന്തളം കോളജിൽ ജോലി ലഭിക്കുന്നതിനായി വിദ്യ മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയത് അന്വേഷിക്കാനാണ് പോലീസ് എത്തിയത്.
മഹാരാജാസ് കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും പോലീസ് ശേഖരിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയും പോലീസ് പരിശോധിച്ചു.