നിഹാൽ നൗഷാദിന്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാർ: സതീശൻ
സ്വന്തം ലേഖകൻ
Monday, June 12, 2023 3:50 PM IST
തിരുവനന്തപുരം: കണ്ണൂരിൽ 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം അങ്ങേയറ്റം വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികളെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാൽ നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് അന്ന് ചെയ്തത്.
തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്റെ ജീവന് നഷ്ടമാക്കിയതെന്ന് സതീശൻ പറഞ്ഞു.