ശരദ് പവാറിനെതിരേ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
Monday, June 12, 2023 9:13 AM IST
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയയാളെ പോലീസ് പിടികൂടി. പൂനെ സ്വദേശിയും ഐടി കമ്പനി ജീവനക്കാരനുമായ സാഗർ ബാർവെ ആണ് പിടിയിലായത്.
പൂനെയിലെ വസതിയിൽ ഇന്ന് രാവിലെയാണ് ബാർവെയെ മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബാർവെയെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതി ഒരു രാഷ്ട്രീയ പാർട്ടിയിലെയും അംഗമല്ലെന്നും ഇയാൾ എന്തിനാണ് പവാറിനെതിരെ വധഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് പവാറിനെതിരേ നരേന്ദ്രഭായ് പട്വർധൻ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്ന് വധഭീഷണി ഉയർന്നത്. കൊല്ലപ്പെട്ട സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ധാബോൽക്കറിന്റെ ഗതി പവാറിനും വരുമെന്നാണ് ഭീഷണി സന്ദേശത്തിൽ കുറിച്ചിരുന്നത്.