കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി. ശിവൻകുട്ടി
Friday, June 9, 2023 10:01 PM IST
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃകയാണെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ ഉയരങ്ങളിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.
3800 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവച്ചത്. ഇത്രയും വലിയ തുക സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ മാറ്റിവയ്ക്കുന്നത് ആദ്യമായാണെന്നും പൊതുവിദ്യാലയങ്ങൾ മികവിന്റെ പാതയിലായതോടെ 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി ഇവിടേയ്ക്ക് എത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.