എസ്എഫ്ഐയ്ക്കെതിരെ ഉയരുന്നതു സംഘടിത ആരോപണം: സിപിഎം
Friday, June 9, 2023 11:11 PM IST
തിരുവനന്തപുരം: എസ്എഫ്ഐയുമായി ബന്ധപ്പെട്ടുയരുന്ന വിഷയങ്ങളിൽ ചിലതു ഗൗരവതരമെന്നും സംഘടനാപരമായി പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടട്ടേറിയറ്റ്. വിദ്യാർഥി സംഘടനയുടെ സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംഘടനാപരമായ വിഷയങ്ങളിൽ പെട്ടെന്നു നടപടി വേണ്ട.
പകരം സമ്മേളനങ്ങൾക്കു ശേഷം എസ്എഫ്ഐയിൽ വന്നിട്ടുള്ള സംഘടനാ ദൗർബല്യങ്ങൾ പരിശോധിക്കണം. പാർട്ടി സെക്രട്ടേറിയറ്റിൽ നിന്നും ചുമതലയുള്ളവർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി.
ഇപ്പോൾ ഉയർന്നിട്ടുള്ള മാർക്ക് ലിസ്റ്റ് വിവാദം എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റു വിലയിരുത്തിയത്.