തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. അ​മ്പൂ​രി ത​ട്ടാം​മു​ക്ക് സ്വ​ദേ​ശി അ​ഖി​ല്‍, അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ഹു​ല്‍, ഇ​വ​രു​ടെ സു​ഹൃ​ത്ത് ആ​ദ​ര്‍​ശ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

നാ​ല് ല​ക്ഷം രൂ​പ പ്ര​തി​ക​ള്‍ പിഴയായി അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് കേസിൽ വിധി പറഞ്ഞത്.

2019 ജൂ​ണ്‍ 21-നാ​യി​രു​ന്നു നാടിനെ നടുക്കിയ കൊ​ല​പാ​ത​കം. അ​മ്പൂ​രി ത​ട്ടാം​മു​ക്ക് അ​ശ്വ​തി ഭ​വ​നി​ല്‍ സൈ​നി​ക​നാ​യ അ​ഖി​ലി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന് സ​മീ​പ​ത്ത് രാ​ഖി​യെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു.

തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ പു​റ​കി​ല്‍ മൃ​ത​ശ​രീ​രം ന​ഗ്ന​യാ​ക്കി ഉ​പ്പുവി​ത​റി മ​ണ്ണി​ട്ട് മൂ​ടി. പി​ന്നീ​ട് ക​വു​ങ്ങ് തൈ​ക​ള്‍ വ​ച്ച് പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​ഖി​ല്‍ ജോ​ലി സ്ഥ​ല​മാ​യ ല​ഡാ​ക്കി​ലേ​ക്കും ആ​ദ​ര്‍​ശും രാ​ഹു​ലും ഗു​രു​വാ​യൂ​രി​ലേ​ക്കും പോ​കു​ക​യാ​യി​രു​ന്നു.

രാ​ഖി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ച്ഛ​ന്‍ രാ​ജ​ന്‍ പൂ​വാ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട രാ​ഖി​യും ഒ​ന്നാം പ്ര​തി അ​ഖി​ലും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ഖി​ലി​ന് വേ​റെ വിവാഹം ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ രാ​ഖി പ്ര​ശ്ന​മു​ണ്ടാ​ക്കി.

തുടർന്ന് പെൺകുട്ടിയെ ഒഴിവാക്കാൻ സഹോദരനെയും സുഹൃത്തിനെയും കൂട്ടി അഖിൽ നടത്തിയ ഗുഢാലോചനയാണ് കൊലപാതകത്തിൽ അവസാനിച്ചത്.