ന്യൂ​ഡ​ല്‍​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് ഈ മാസം 12 വ​രെ ഷെ​ഡ്യൂ​ള്‍ ചെ​യ്ത എ​ല്ലാ ഫ്ലെെറ്റു​ക​ളും റ​ദ്ദാ​ക്കി​യ​താ​യി ഗോ ​ഫ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സ്. ആദ്യം, വെ​ള്ളി​യാ​ഴ്ച വ​രെ​യാ​യി​രു​ന്നു സ​ര്‍​വീ​സുകൾ റ​ദ്ദാ​ക്കി​യ​ത്.

യാ​ത്രാ ത​ട​സം നേ​രി​ട്ട​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കു​മെ​ന്നും, ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര്‍​ക്ക് മു​ഴു​വ​ന്‍ പ​ണ​വും മ​ട​ക്കി ന​ല്‍​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

നേ​ര​ത്തെ, മേ​യ് മൂ​ന്നു​മു​ത​ലാ​ണ് ഗോ ​ഫ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍ ഫ്ലെെറ്റു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്. മൂ​ന്നു​ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​ കൂ​ടു​ത​ല്‍ ദി​വ​സ​ത്തേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ഗോ ​ഫ​സ്റ്റ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

വാ​ഡി​യ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഗോ ​ഫ​സ്റ്റ്. 5,000ത്തി​ല​ധി​കം പേ​രാ​ണ് ഈ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്‍​ജി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ പ്രാ​റ്റ് ആ​ന്‍​ഡ് വി​റ്റ്‌​നി​യു​ടെ പ​രാ​ജ​യ​മാ​ണ് ഗോ ​ഫ​സ്റ്റി​നെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ച്ച​ത്.

ജെ​റ്റ് എ​യ​ര്‍​വേ​സി​നു ശേ​ഷം പാ​പ്പ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന വി​മാ​ന ക​മ്പ​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് "ഗോ ​ഫ​സ്റ്റ്'.