കോട്ടൂളിയില്‍ ബസ് മരത്തിലിടിച്ചു; 11 പേര്‍ക്ക് പരിക്ക്
Friday, June 9, 2023 7:20 PM IST
കോഴിക്കോട്: കോട്ടൂളിയില്‍ ബസ് അപകടം.11 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 7.30നായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നും കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ റോഡില്‍ നില്‍ക്കുമ്പോഴാണ് സംഭവം. വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.