അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു
Friday, June 9, 2023 3:03 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഡെപ്യൂട്ടി ഗവർണറുടെ സംസ്കാര ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു.
ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ഫൈസാബാദിലാണ് സ്ഫോടനമുണ്ടായതെന്ന് താലിബാന്റെ ബദാക്ഷനിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്മെന്റ് തലവൻ മസുദ്ദീൻ അഹമ്മദി സ്ഥിരീകരിച്ചു.
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് പ്രഥമിക നിഗമനം. അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി ആക്രമണത്തെ ശക്തമായി അപലപിച്ചു.