തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യാ​ൽ വെള്ളിയാഴ്ച മു​ത​ൽ 500 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു. 2023 സീ​റോ വേ​സ്റ്റ് കോ​ർ​പ​റേ​ഷ​ൻ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ പ്ര​ദേ​ശം വെ​ളി​യി​ട മ​ല​മൂ​ത്ര വി​സ​ർ​ജ​ന നി​രോ​ധി​ത മേ​ഖ​ല​യാ​യി ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നു കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്റ്റ് പ്ര​കാ​ര​മാ​ണ് പി​ഴ ഈ​ടാ​ക്കു​ക.