ഓ​വ​ൽ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന്‍റെ ര​ണ്ടാം ദി​നം ഇ​ന്ത്യ​യു​ടെ തി​രി​ച്ചു​വ​ര​വ്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ ഓ​സീ​സ് ഏ​ഴ് വി​ക്ക​റ്റി​ന് 422 എ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ടാം ദി​നം ആ​ദ്യ സെ​ക്ഷ​നി​ൽ നാ​ല് വി​ക്ക​റ്റു​ക​ൾ ഇ​ന്ത്യ നേ​ടി.

ട്രാ​വി​സ് ഹെ​ഡി​ന് പി​ന്നാ​ലെ സ്റ്റീ​വ് സ്മി​ത്ത് കൂ​ടി സെ​ഞ്ചു​റി നേ​ടി​യ​താ​ണ് ഓ​സീ​സി​ന് ക​രു​ത്താ​യ​ത്. ഇ​രു​വ​രും ര​ണ്ടാം ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​ൻ​പ് പു​റ​ത്താ​യി. ഹെ​ഡ് 163 റ​ൺ​സും സ്മി​ത്ത് 121 റ​ൺ​സും നേ​ടി.

പി​ന്നാ​ലെ കാ​മ​റൂ​ൺ ഗ്രീ​ൻ (ആ​റ്), മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (5) എ​ന്നി​വ​ർ കൂ​ടി വീ​ണു. 22 റ​ൺ​സോ​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ അ​ല​ക്സ് കാ​രി​യും ര​ണ്ട് റ​ൺ​സു​മാ​യി നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സു​മാ​ണ് ക്രീ​സി​ൽ.

327/3 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം തു​ട​ങ്ങി ഓ​സീ​സി​ന് ഇ​ന്ന് 95 റ​ൺ​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യി. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.