പുകയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം; മുഖ്യമന്ത്രിയുടെ പരിപാടി ശനിയാഴ്ച
വെബ് ഡെസ്ക്
Thursday, June 8, 2023 1:08 PM IST
ന്യൂയോർക്ക്: കാനഡയിലെ കാട്ടുതീയിൽനിന്നുള്ള പുകയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കാൻ അധികൃതർ നിർദേശം നൽകി. ന്യൂയോർക്ക് ഭരണകൂടം സൗജന്യ മാസ്ക് വിതരണവും തുടങ്ങി.
അതേസമയം, ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പുക പടരുന്നത് പരിപാടിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെ, കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. പലസ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.