കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
Thursday, June 8, 2023 3:15 AM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണവുമായി രണ്ടുപേർ പിടിയിൽ. ഇവരിൽ നിന്നും 1797 ഗ്രാം സ്വർണം കണ്ടെടുത്തു.
കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. ഈ സ്വർണത്തിന് ഒരു കോടി പത്ത് ലക്ഷം രൂപ വിലവരുമെന്നാണ് സൂചന.
ഡിആർഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.