കൊച്ചിയിൽ കണ്ടെയ്നർ ലോറി ഡ്രൈവർ മരിച്ച നിലയിൽ
Thursday, June 8, 2023 3:11 AM IST
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ലോറി ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ജൂഡ്സൺ(39) ആണ് മരിച്ചത്.
മുളവുകാട്ടെ ലോഡ്ജ് മുറിയിലെ ശുചിമുറിയിലായിരുന്നു മൃതദേഹം കിടന്നത്. ജൂഡ്സണ് കരൾ സംബന്ധമായ രോഗമുണ്ടായിരുന്നതായാണ് വിവരം.
ലോഡ്ജ് മുറിയിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു.