കൊങ്കണ്‍ പാതയില്‍ ട്രെയിൻ സമയമാറ്റം 10 മുതല്‍
Wednesday, June 7, 2023 10:58 PM IST
കൊല്ലം: മൺസൂൺ കാലയളവിൽ കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതൽ. വിവിധ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ട്. ഒക്ടോബർ 31 വരെയാണ് സമയക്രമം.
ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ പുതിയ സമയക്രമം
എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് രാവിലെ 10.10ന് പുറപ്പെട്ട് തിരികെ (12618) രാവിലെ 10.25ന് എത്തും
തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരം സെൻട്രലിൽനിന്ന് ഉച്ചകഴിഞ്ഞ് 2.40ന് പുറപ്പെടും. തിരികെ (12432) പുലർച്ചെ 1.50ന് തിരുവനന്തപുരത്ത് എത്തും
എറണാകുളം ജംഗ്ഷൻ – പുനെ ജംഗ്ഷൻ എക്സ്പ്രസ് (22149) എറണാകുളം ജംഗ്ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും
എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655) എറണാകുളം ജംഗ്ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും
കൊച്ചുവേളി – ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് (12217), കൊച്ചുവേളി – അമൃത്സർ പ്രതിവാര സൂപ്പർഫാസ്റ്റ് (12483) എന്നിവ കൊച്ചുവേളിയിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും
കൊച്ചുവേളി – ഇൻഡോർ പ്രതിവാര സൂപ്പർഫാസ്റ്റ് (20931), കൊച്ചുവേളി – പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് (20909) എന്നിവ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും
എറണാകുളം ജംഗ്ഷൻ മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ രാത്രി 9ന് മഡ്ഗാവിൽനിന്നു പുറപ്പെടും
മുംബൈ ലോകമാന്യ തിലക് ടെർമിനൽ – തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്(16345) രാത്രി 7.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല
തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് (22653) രാത്രി 10ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടും. തിരികെ (22654) രാവിലെ 6.50ന് തിരുവനന്തപുരത്ത് എത്തും.
എറണാകുളം ജംഗ്ഷൻ – അജ്മീർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) വൈകുന്നേരം 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ (12978) പുലർച്ചെ 5.45ന് എറണാകുളത്ത് എത്തും.
കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് പ്രതിവാര എക്സ്പ്രസ് (22659) പുലർച്ചെ 4.50ന് പുറപ്പെടും. തിരികെ (22660) ഉച്ചയ്ക്ക് 2.30ന് കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്രപ്രസ് (12202) രാവിലെ 7.45ന് പുറപ്പെടും. തിരികെ (12201) രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.
ട്രെയിനുകളും പുതുക്കിയ സമയവിവരങ്ങളും റെയിൽവേയുടെ എൻടിഇഎസ് (നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം) മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ (https://enquiry.indianrail.gov.in/ntes/) ലഭിക്കും.