ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച തുടങ്ങും
Wednesday, June 7, 2023 10:58 PM IST
തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച തുടങ്ങും. മൂന്നു മാസത്തെ കുടിശികയിൽ നിന്നാണ് ഒരു മാസത്തെ ക്ഷേമപെൻഷൻ നൽകുന്നത്.
1600 രൂപ വീതം 64 ലക്ഷത്തോളം പേർക്കാണ് സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ നൽകുന്നത്. ഒരാഴ്ചയ്ക്കകം മുഴുവൻ പേർക്കും പെൻഷൻ തുക വിതരണം ചെയ്യാൻ കഴിയുമെന്നാണു സർക്കാർ കണക്കു കൂട്ടുന്നത്.
ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.