ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്
Wednesday, June 7, 2023 8:29 PM IST
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിനു ദേശീയ തലത്തിൽ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണു കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മണ്‍സുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് ഏറ്റുവാങ്ങി.