മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
സ്വന്തം ലേഖകന്
Wednesday, June 7, 2023 5:48 PM IST
കൽപ്പറ്റ: വയനാട് മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചയോടെ പാണ്ടിക്കടവ് ഭാഗത്താണ് സംഭവം.
എടവക സ്വദേശി മാറത്ത് വീട്ടിൽ സിറാജിന്റെ മകൻ ആരിഫ് (17) ആണ് മരിച്ചത്. ആരിഫിനൊപ്പം വെള്ളത്തിൽ മുങ്ങിയ റസിൻ, ജലീൽ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.