സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി: പി.കെ.ശശിക്കെതിരേ നടപടിക്ക് സാധ്യത
Wednesday, June 7, 2023 2:41 PM IST
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുക്കുന്ന യോഗത്തില്‍ പി.കെ. ശശിക്കെതിരായ നടപടി ഉള്‍പ്പെടെ ചര്‍ച്ചയാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ കൂടിയായ ശശിക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്.
ജില്ല സെക്രട്ടേറിയറ്റ് അംഗമായ ശശിയെ തരം താഴ്ത്തിയേക്കും. അതേസമയം യോഗത്തില്‍ നിന്ന് ശശി വിട്ടു നില്‍ക്കുകയാണ്. ചെന്നെയിലേക്ക് പോകുന്നു എന്നാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ ചെര്‍പ്പുളശേരി, പുതുശേരി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ നടപടിയുണ്ടാകും. ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ട് പ്രകാരമാകും നടപടി.