തൊടുപുഴയിൽ കോളജ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
Wednesday, June 7, 2023 2:41 PM IST
തൊടുപുഴ: കോളജ് വിദ്യാർഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൽ അസർ എൻജീനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജീനിയറിംഗ് വിദ്യാർഥി എ.ആർ. അരുൺരാജാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സ്വദേശിയാണ്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അരുൺരാജ് ചില മാനസിക പ്രശ്നങ്ങൾ കാണിച്ചിരുന്നതായി സഹപാഠികൾ പറയുന്നു.
മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം തുടങ്ങി.