പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
Tuesday, June 6, 2023 11:32 PM IST
കണ്ണൂർ: കോൺഗ്രസ് പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബ്ലോക്ക് പുനഃസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്നും ഇക്കാര്യത്തിലെ തന്റെ പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സമയമാണ്. വയനാട് ചേർന്ന പാർട്ടി ക്യാമ്പിൽ ഇക്കാര്യം തീരുമാനിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.