പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം
Tuesday, June 6, 2023 9:34 PM IST
തിരുവനന്തപുരം: പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. കുട്ടികൾ കുറഞ്ഞ ബാച്ചുകൾ ആവശ്യമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹയർസെക്കൻഡറി പ്രവേശനം സംബന്ധിച്ച യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വൊക്കേഷണൽ ഹയർസെക്കൻഡറി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കൻഡറിയിൽ സീറ്റുകൾ ഉറപ്പാക്കും. പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മലബാർ മേഖലയിൽ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.