എസി കോച്ചില്‍ പുക; ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി
Tuesday, June 6, 2023 3:47 PM IST
ഭുവനേശ്വർ: എസി കോച്ചിനുള്ളില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. സെക്കന്തരാബാദ്- അഗര്‍ത്തല എക്സ്പ്രസിലെ ബി-5 കോച്ചിലാണ് പുക കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ഒഡീഷയിലെ ബരാന്പൂര് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പുക ഉടന്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും പരിഭ്രാന്തരായ യാത്രക്കാര്‍ ഈ കോച്ചില്‍ യാത്ര തുടരില്ലെന്ന നിലപാടിലാണ്.
വൈദ്യുതി സംബന്ധമായ ചെറിയ തകരാറാണ് പുകയ്ക്ക് കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.