സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിട്ടേക്കും; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന
Tuesday, June 6, 2023 2:54 PM IST
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവായ സച്ചിന് പൈലറ്റ് പാർട്ടി വിടുന്നതായി അഭ്യൂഹം. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം.
സച്ചിന്റെ പിതാവായ രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷികമായ ജൂണ്‍ 11ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. "പ്രഗതിശീല് കോണ്‍ഗ്രസ്' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് വിവരം.
രാജസ്ഥാന് മുഖ്യമന്ത്രി അശോഖ് ഗെഹ്ലോട്ടുമായി ഏറെ നാളായി ഇടഞ്ഞു നില്‍ക്കുകയാണ് സച്ചിന് പൈലറ്റ്. ഇരുവരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് പല തവണ ചര്‍ച്ച നടത്തിയിരുന്നു.
ഒടുവില്‍ കഴിഞ്ഞ മാസം 29ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നം അവസാനിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവകാശപ്പെട്ടത്. ഇതിനിടെയാണ് സച്ചിൻ പാർട്ടി വിടുകയാണെന്ന വാർത്ത പുറത്തുവരുന്നത്.
ഡിസംബറില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സച്ചിന് പൈലറ്റിന്റെ തീരുമാനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഇത് സംബന്ധിച്ച വാര്ത്തകോളാട് ഇതുവരെ പ്രതികരിച്ചിട്ടില്ല.