തെലുങ്കാനയിൽ നാലു കുട്ടികൾ മുങ്ങിമരിച്ചു
Tuesday, June 6, 2023 3:25 AM IST
മണവപാടു മണ്ഡൽ: തെലുങ്കാനയിലെ മണവുപാടു മണ്ഡലിലെ കൃഷ്ണാനദിയിൽ കുളിക്കാനിറങ്ങിയ 11 കുട്ടികളിൽ നാലുപേർ അടിയൊഴുക്കിൽപെട്ടു മരിച്ചു. മറ്റുള്ളവർ നീന്തിക്കയറി.
ഏഴിനും 17നുമിടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പല്ലേപാടിലെ കടവിലായിരുന്നു അത്യാഹിതം.